മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിമാരിൽ ഒരാൾ ആണ് സീനത്ത്. നിരവധി വേഷങ്ങളിലൂടെ സുപരിചിതമായ ഈ നടി എത്തിയത് നാടകത്തിലൂടെയായിരുന്നു. നാടകത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു സീനത്തിന്റെ ആദ്യ വിവാഹം, പതിനെട്ട് വയസ്സുള്ള സീനത്ത് വിവാഹം ചെയ്യുന്നത് അമ്പതിനാല് വയസുള്ള കെ ടി മുഹമ്മദിനെയാണ്. ആ കഥ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സീനത്ത് വെളിപ്പെടുത്തിയത്.
”കോഴിക്കോട് കലിംഗ തിയ്യേറ്റേഴ്‌സില്‍ വച്ചാണ് ഞാന്‍ കെ.ടിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. കെ.ടിയുടെ സൃഷ്ടി എന്ന നാടകത്തിലൂടെയായിരുന്നു എന്റെ അരങ്ങേറ്റം. കെ.ടിക്ക് അന്ന് ചെറുതായി ആസ്മയുടെ പ്രശ്‌നമുണ്ട്. മരുന്ന് എടുത്ത് തരാന്‍ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. കെ.ടിയുടെ ശൈലിയോട് എനിക്ക് എപ്പോഴോ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. ഒരുദിവസം അദ്ദേഹം സീനത്തിനെ വിവാഹം ചെയ്ത് തരുമോ എന്ന് എന്റെ ഇളയമ്മയോട് ചോദിച്ചു. ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായവ്യത്യാസം ആയിരുന്നു പ്രശ്‌നം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് കെ.ടിയുമായി ഞാന്‍ സംസാരിക്കാതെയായി. തങ്ങള്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത സമിതിയില്‍ പ്രചരിക്കാന്‍ തുടങ്ങുകയും കെ ടിയോടുള്ള അടുപ്പത്തിന്റെ പേരില്‍ തന്നെയും ഇളയമ്മയെയും പിരിച്ചുവിട്ടു. ആ സമയത്താണ് കെ.ടിക്ക് ഫിലിം ഡവലപമെന്റ് അസോസിയേഷനില്‍ ചെയര്‍മാനായി നിയമനം ലഭിക്കുന്നത്. ആ വാശിയിലാണ് ഞാന്‍ കെ.ടിയെ വിവാഹം കഴിക്കുന്നത്. എന്റേത് ഉറച്ച തീരുമാനമായിരുന്നു. ആളുകള്‍ പറയുന്നത് മനസ്സിലാക്കാനുള്ള പക്വത എനിക്ക് ഉണ്ടായിരുന്നില്ല. ആ ബന്ധത്തിന്റെ ആയുസ്സ് 16 വര്‍ഷമായിരുന്നു’- സീനത്ത് പറയുന്നു.
1978ൽ പുറത്തിറങ്ങിയ ചുവന്ന വിത്തുകൾ എന്ന സിനിമയിലൂടെയാണ് സീനത്ത് സിനിമയിൽ എത്തിയത്, തുടർന്ന് കിലുക്കം, ഗോഡ്ഫാദർ, കാബൂളിവാല, സമൂഹം, ഹിറ്റ്ലർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പതിനാറ് വർഷം നീണ്ട വിവാഹ ജീവിതം 1993ൽ കെ ടി മുഹമ്മദുമായി സീനത്ത് വേർപ്പെടുത്തുന്നത്. തുടർന്ന് അനിൽ കുമാറിനെ വിവാഹം ചെയ്യുകയായിരുന്നു.
1964ൽ മലപ്പുറത്തു ജനിച്ച സീനത്തിനു രണ്ട് മക്കൾ ആണ് ഉള്ളത്, ജിതിനും നിധിനും, 2007ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി എത്തിയ പരദേശി എന്ന ചിത്രത്തിൽ ശ്വേത മേനോന്റെ കഥാപാത്രത്തിന് ശബ്ദം നല്കിയ സീനത്തിനു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിന് ഉള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…