മകന് പിന്നാലെ മകൾ വിസ്മയയും അഭിനയലോകത്തേക്ക്; അവതാരകയുടെ ചോദ്യത്തിന് മറുപടിയുമായി മോഹൻലാൽ..!!

98

മലയാളത്തിന്റെ അഭിമാനം മോഹൻലാൽ അറുപതിന്റെ നിറവിൽ ആയതിന്റെ ആഘോഷങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസം. മലയാളത്തിലെ മറ്റൊരു നടനും ഇതുവരെ ലഭിക്കാത്ത പിറന്നാൾ ആശംസകൾ ആണ് മോഹൻലാലിന് ലഭിച്ചത്. അത്രെയേറെ വലിയ ആഘോഷം ആക്കുകയും ചെയ്തു സോഷ്യൽ മീഡിയ മാധ്യമങ്ങൾ.

അതിനോട് കിടപിടിക്കുന്ന പരിപാടികൾ ആയിരുന്നു ദൃശ്യ പത്ര മാധ്യങ്ങളിൽ ഉണ്ടായത്. ബിഗ് ബോസ് സീസൺ 2 ഷൂട്ടിങ്ങുമായി ബന്ധപെട്ടു ചെന്നൈയിൽ എത്തിയ മോഹൻലാൽ ലോക്ക് ഡൌൺ ആയതോടെ ചെന്നൈയിലെ സ്വ വസതിയിൽ തന്നെ മകൻ പ്രണവിനും ഭാര്യ സുചിത്രക്കും ഒപ്പം തുടരുകയാണ്. ജന്മദിനത്തോട് അനുബന്ധിച്ചു നിരവധി ചാനലുകൾക്ക് ആണ് മോഹൻലാൽ വീഡിയോ കാൾ വഴി അഭിമുഖം കൊടുത്തത്. ആ അഭിമുഖങ്ങൾക്ക് ഇടയിൽ ആണ് മകളെ കുറിച്ച് അവതാരക ചോദിച്ചത്.

അഭിനയ ലോകത്തേക്ക് അച്ഛന് പിന്നാലെ മകൻ എത്തിയപ്പോൾ മകൾക്ക് അങ്ങനെ അഭിനയിക്കണം എന്ന ആഗ്രഹം എപ്പോഴെങ്കിലും പ്രകടിപ്പിച്ചിട്ടുണ്ടോ എന്നായിരുന്നു മോഹൻലാലിനോട് ചോദിച്ചത്.

“നാടകങ്ങൾ ഒക്കെ ചെയ്യുന്നയാളാണ്. കവിത എഴുതും നന്നായി പടം വരക്കുകയും ചെയ്യുന്ന ഒരു കലാകാരിയാണ്. എന്നാൽ സിനിമയിലേക്ക് വരണം എന്ന ആഗ്രഹം ഇതുവരെ തന്നോട് പറഞ്ഞിട്ടില്ല” എന്നാണ് മോഹൻലാൽ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ കവിതകളും ചിത്രങ്ങളും അടങ്ങിയ ഒരു പുസ്തകം വിസ്മയ പ്രസിദ്ധീകരിച്ചിരുന്നു.