സ്വന്തം റെക്കോർഡ് തിരുത്തി കുറിച്ച് ചഹാൽ; ഓസ്‌ട്രേലിയക്ക് എതിരെ ആണ് നേട്ടം..!!

35

ഓസ്ട്രേലിയക്ക് എതിരെ ആയ ആദ്യ ഏകദിനത്തിൽ 10 ഓവറിൽ 89 വഴങ്ങിയ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ പുത്തൻ റെക്കോർഡ് നേടിയിരിക്കുകയാണ്. തന്റെ പേരിൽ ഉണ്ടായിരുന്ന കുപ്രസിദ്ധമായ ഒരു റെക്കോർഡ് ആണ് ചഹാൽ വീണ്ടും അരക്കിട്ട് ഉറപ്പിച്ചത്. ഒരു ഇന്ത്യൻ സ്പിന്നർ ഏകദിനത്തിൽ വഴങ്ങുന്ന ഏറ്റവും ഉയർന്ന റൻസാണിത്.

Loading...

ഇതിനിടെ മാർക്ക് സ്റ്റോയിസിനെ പൂജ്യം റൺസിന് പുറത്താക്കുകയും ചെയ്തു. 2019 ൽ ഇഗ്ലണ്ടിന്‌ എതിരെ 10 ഓവറിൽ 88 റൺസ് വഴങ്ങിയ ചഹാൽ തന്റെ തന്നെ റെക്കോർഡ് ആണ് മറികടന്നത്. എന്നാൽ ഇന്ത്യൻ പേസ് ബോളർ ഭുവനേശ്വർ കുമാർ 2015 ൽ ദക്ഷിണാഫ്രിക്കക്ക് എതിരെ വഴങ്ങിയ 10 ഓവറിൽ 106 റൺസ് എന്ന റെക്കോർഡ് മറികടക്കാൻ ചഹാലിന് കഴിഞ്ഞില്ല. ഭുവനേശ്വർ കുമാർ വഴങ്ങിയ 106 റൺസ് ആണ് ഒരു ഇന്ത്യൻ ബോളർ നേടിയ ഏറ്റവും വലിയ റൺസ്.